Tuesday, April 25, 2023

[PSC Notes] പണ്ഡിറ്റ് കെ.പി കറുപ്പൻ (Pandit KP Karuppan)

 

  • 'കേരള ലിങ്കൺ' എന്ന പേരിൽ അറിയപ്പെടുന്ന കേരള നവോത്ഥാന നായകനാണ് ശ്രീ പണ്ഡിറ്റ് കെ.പി കറുപ്പൻ.
  • അരയസമുദായത്തിലാണ് അദ്ദേഹം ജനിച്ചത്.
  • സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തി സാമൂഹിക പരിഷ്കരണത്തിനായി ശ്രമിച്ച വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പൻ.
  • 'സ്തോത്ര മന്ദാരം', 'ലളിതോപഹാരം കിളിപ്പാട്ട്' എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
  • 1885 മെയ് 24ന് എറണാകുളം ജില്ലയിലെ ചേരാനല്ലൂരിലാണ് പണ്ഡിറ്റ് കറുപ്പന്റെ ജനനം.
  • കൊച്ചുപെണ്ണ്, പപ്പു എന്നിവരാണ് മാതാപിതാക്കൾ.
  • അദ്ദേഹത്തിന്റെ യഥാർത്ഥനാമം 'ശങ്കരൻ' എന്നായിരുന്നു.
  • കുടുംബത്തിലെ ഒരു തമിഴ് ഗോസായിയാണ് ശങ്കരന് 'കറുപ്പൻ' എന്ന പേര് നൽകിയത്.
Share: